ഭരണത്തര്‍ക്കം; പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ്രസിഡന്റിന്റെ സംഘം വെട്ടിക്കൊന്നു

cuddalore-death-2
SHARE

പഞ്ചായത്തു ഭരണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട് കടലൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നു. കടലൂര്‍ ജില്ലയിലെ കീഴറാങ്കുളം പഞ്ചായത്ത് പ്രസിഡന്റിനെയാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ വെട്ടിക്കൊന്നത്.

കീഴറാങ്കുളം പഞ്ചായത്തിലെ നിലവിലെ  ഭരണസമിതിയും മുന്‍ഭരണസമിതിയും തമ്മില്‍ ഏറെ കാലങ്ങളായി തര്‍ക്കമുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഒരു സംഘം  കീഴറാങ്കുളം ടൗണില്‍ വച്ചു പഞ്ചായത്ത് പ്രസിഡന്റ്  സുഭാഷിനെ ആക്രമിച്ചു. ആളുകളെ മാരാകായുധങ്ങള്‍ കാണിച്ചു ഭീഷണിപെടുത്തിയതിനുശേഷമായിരുന്നു വളഞ്ഞിട്ടു വെട്ടിയത്. 

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സുഭാഷിനെ  തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരറിഞ്ഞതോടെ സുഭാഷിന്റെ പാര്‍ട്ടിയായ വി.സികെയുടെ പ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രിയിലേക്കൊഴുകിയെത്തി. പ്രതിഷേധം റോഡുപരോധമായി മാറി. അക്രമികളെ പിടികൂടിയതിനുശേഷമേ മൃതദേഹം ഏറ്റെടുക്കുവെന്നായിരുന്നു നിലപാട്. 

പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ സ്വീകരിക്കാന്‌‍‍ തയാറായത്. പിന്നീട് മുന്‍ പഞ്ചായത്തു പ്രസിഡന്റ് ദാമോദന്‍, സഹായി മണിമരന്‍ അടക്കം ഒന്‍പതുപേര്‍ അറസ്റ്റിലായി. പ്രസിഡന്റ് സ്ഥാനം തിരഞ്ഞെടുപ്പിനു മുന്നേ  ലേലം ചെയ്തു വില്‍ക്കുന്നതാണു രീതി. ഇതുസംബന്ധിച്ചുള്ള  തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും  പതിവാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...