ഷബ്നയെ കാണാതായിട്ട് 2 വർഷം; സിബിഐ അന്വേഷിക്കണം: ആക്ഷന്‍ കൗണ്‍സില്‍

shabna-missing-1
SHARE

കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടില്‍ നിന്നു പിഎസ്‌സി കോച്ചിങ്ങിനായി പോയ പെണ്‍കുട്ടി എവിടെ പോയി. രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും ഷബ്നയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ അമ്മ മകളെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ഇന്നുവരും നാളെവരുമെന്നുള്ള പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണ്. 2018 ജൂലൈ പതിനേഴിന് പിഎസ്‌സി പരിശീലനത്തിനായി പോയതാണ് ഷബ്ന. പിന്നീട് ആരും കുട്ടിയെ കണ്ടിട്ടില്ല. അന്ന് വൈകിട്ട് കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്നയുടെ ബാഗ് പൊലീസിന് ലഭിച്ചു.

സമീപത്തെ ഹോട്ടലിന്റെ  സിസിസിടിവിയില്‍ നിന്നു പെണ്‍കുട്ടി ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തു പല തവണ ചോദ്യം ചെയ്തു. പക്ഷേ ഷബ്നയെ ഇതുവരെ കണ്ടെത്തനായിട്ടില്ല.

ഷബ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പൊലീസും ആക്ഷന്‍കൗണ്‍സിലും പാരിതോക്ഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...