കല്ലു കൊണ്ട് ഇടിച്ചു; മൂത്രം കുടിപ്പിച്ചു; തെളിയുന്ന കൊടും ക്രൂരത

Crime Scene
SHARE

അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റിൽ കൊല്ലപ്പെട്ട ഷൊർണൂർ മഞ്ഞക്കാട് ലതാനിവാസിൽ സതീശൻ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മർദ്ദനമെന്നു കോടതിൽ പ്രൊസിക്യൂഷൻ ഹാജരാക്കിയ രേഖകൾ. കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോൾ സ്റ്റിക്കു കൊണ്ടു തല്ലിച്ചതച്ചും 2 ദിവസത്തോളം മർദ്ദിച്ചു.

വിവസ്ത്രനാക്കി കുളിമുറിയിൽ പൂട്ടിയിട്ടു. മൂത്രം കുടിപ്പിക്കുന്നതു പോലുള്ള മൃഗീയ വിനോദങ്ങളും അരങ്ങേറി. പുറത്ത് 12 വലിയ ചതവുകളും എല്ലുകളിൽ പൊട്ടലുമുണ്ടായിരുന്നു. കുടിക്കാൻ വെള്ളം  ചോദിച്ചപ്പോൾ തറയിൽ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചുവെന്നു വരെ അന്നു പൊലീസ് ചോദ്യം ചെയ്യലിൽ െവളിച്ചത്തു കൊണ്ടുവന്നിരുന്നു.

സതീശൻ ആക്രമിക്കപ്പെടുമ്പോൾ എം.ആർ. രാമദാസ് റഷീദിനൊപ്പമുണ്ടായിരുന്നെന്നാണു പൊലീസ് അന്നു സ്ഥിരീകരിച്ചത്. കൊലപാതകത്തിൽ രാമദാസിനു നേരിട്ടു പങ്കുണ്ടെന്ന സൂചനയാണ് അന്നു വെളിച്ചത്തു വന്നത്. എന്നാൽ, രാമദാസ് സതീശനെ മർദ്ദിച്ചു എന്നതിനു തെളിവുകളൊന്നും കോടതിയിലെത്തിയില്ല. ‌‌

കേസിൽ നിർണായക തെളിവായത് 5 വയസുകാരിയുടെ മൊഴി. കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതിയുടെ അഞ്ചുവയസുകാരിയായ മകൾ സംഭവസമയത്ത് ഫ്ലാറ്റിൽ ടിവി  കണ്ടിരിക്കുന്നുണ്ടായിരുന്നു. ആരൊക്കെ മർദ്ദിച്ചുവെന്നതിന്റെ വിവരങ്ങൾ കുട്ടിക്കു വെളിപ്പെടുത്താനായില്ല.

മറ്റൊരു കൊലപാതകക്കേസ്: റഷീദിനെ കാത്ത് ബെംഗളൂരു പൊലീസ്

തൃശൂർ ∙ പഞ്ചിക്കൽ കൊലപാതകക്കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ  കൊടകര വാസുപുരം വെട്ടക്കൽ റഷീദിനെ കാത്ത് ബെംഗളൂരു കോടതിയുടെ വാറന്റ്. ജലഹള്ളി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലും റഷീദ് പ്രതിയാണ്.

ഉത്തംചന്ദ് എന്നയാൾ നൽകിയ പരാതിയിലാണ് റഷീദ് പ്രതിയായിരിക്കുന്നത്. 2010ൽ നടന്ന കൊലപാതകമാണിത്. കുഴൽപ്പണ ഇടപാടിലും ഇവിടെ കേസുണ്ട്. കോടതിയിൽ ഹാജരാക്കണമെന്നു മുൻപ് 2 തവണ ബെംഗളൂരു കോടതിയുടെ വാറന്റ് ലഭിച്ചിരുന്നു. 

സതീശനും പ്രതികളും കണ്ടത് കൊടൈക്കനാലിൽ

തൃശൂർ ∙ കൊല്ലപ്പെട്ട സതീശനും പ്രതികളും കണ്ടുമുട്ടിയതു കൊടൈക്കനാലിൽ വച്ചെന്ന് കുറ്റപത്രം. ഷൊർണൂരിൽ ബസ് ഡ്രൈവർ ആയിരുന്ന സതീശൻ ഒരു കൂട്ടുകാരൻ മുഖേന കൊടൈക്കനാലിൽ  റിസോർട്ടിൽ ജോലി തേടിയെത്തിയതായിരുന്നു. ഇവിടെ  അതിഥികൾക്കു വേണ്ടി വാഹനമോടിക്കാൻ ജോലി ലഭിക്കുമെന്നു കരുതിയാണെത്തിയത്.

കൊടൈക്കനാലിൽ വിദേശികൾ പങ്കെടുക്കുന്ന ഡിജെ പാർട്ടിക്കായി റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും എത്തി. റഷീദിനെയും സംഘത്തെയും നാട്ടിലെത്തിക്കാൻ വണ്ടിയോടിക്കാൻ ചുമതല ലഭിച്ചത് സതീശനാണ്. ബാങ്കിൽ ജോലി ശരിയാക്കാമെന്ന് റഷീദ് സതീശന് ഉറപ്പുനൽകി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...