ഇരട്ടക്കൊലക്കേസ് പ്രതിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ, 9 പേർ ഒളിവിൽ

sijoarrest1
SHARE

തൃശൂർ അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ.  കൊലയാളി സംഘത്തിലെ ഒൻപതു പേർ ഒളിവിലാണ്. 

2019 ഏപ്രിൽ  24 ന് മുണ്ടൂരിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.ക്രിസ്റ്റോയും ശ്യാമും. ഇരുവരുടേയും കൊന്ന സംഘത്തിലെ പ്രധാനിയായിരുന്നു.വരടിയം സ്വദേശി സിജോ. ജാമ്യത്തിലിറങ്ങിയതായിരുന്നു. ഇരട്ടക്കൊലയുടെ പകതീർക്കാൻ സിജോയെ വകവരുത്തി. കൊല്ലപ്പെട്ട ക്രിസ്റ്റോയുടേയുംശ്യാമിന്റേയും കൂട്ടുകാരാണ് സിജോയെ കൊന്നത്. രണ്ടു കാറുകളിലായി എത്തിയകൊലയാളി സംഘം സിജോയുടെ ബൈക്കിലിടിച്ചു വീഴ്ത്തി. സിജോയുടെഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. 

കഞ്ചാവ് വിൽപന ഒറ്റിക്കൊടുത്തതിന്റെ പകയാണ് ഇരട്ടക്കൊലയുടെ കാരണം. ഇതിന്റെ തുടർച്ചയായിഅടുത്ത കൊലപാതകവും. മറ്റു പ്രതികളെ പൊലീസ് തിരയുന്നുണ്ട്.ക്രിമിനൽസംഘങ്ങളുടെ കുടിപ്പക കൊലക്കത്തിയെടുക്കുന്നതിൽ എത്തിയതോടെനാടിന്റെ സമാധാനം നഷ്ടപ്പെട്ടു. അന്തിക്കാട് മറ്റൊരു യുവാവും ഈയിടെസമാനമായി കൊല്ലപ്പെട്ടിരുന്നു. ഒരിടവേളയ്ക്കു ശേഷം തൃശൂർ ജില്ലയിൽക്രിമിനൽ സംഘങ്ങൾ സജീവമായിട്ടുണ്ട്. കോവിഡ് പ്രതിരോധം കാരണം പൊലീസ്അറസ്റ്റ് കുറച്ചത് അവസരമായാണ് ക്രിമിനൽ സംഘങ്ങൾ കരുതുന്നത്.

ഗുണ്ടാസംഘങ്ങളെ പൂട്ടാൻ പ്രത്യേക സംഘത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിയോഗിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...