അമര്‍ ദുബെയെ യുപി പൊലീസ് വധിച്ചു: വികാസ് ദുബെയ്ക്കായി അന്വേഷണം

kanpurencounter1
SHARE

കാന്‍പൂര്‍ ഏറ്റുമുട്ടലിലെ പ്രധാനപ്രതിയായ വികാസ് ദുബെയുടെ അടുത്ത അനുയായി അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പൊലീസ് വധിച്ചു. ഏറ്റുമുട്ടലിനൊടുവിലാണ് അമറിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. കൊടുംകുറ്റവാളി വികാസ് ദുബെക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

കാന്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്താന്‍ വികാസ് ദുബെക്കൊപ്പം ഉണ്ടായിരുന്ന അമര്‍ ദുബെയാണ് കൊല്ലപ്പെട്ടത്. ഹാമിര്‍പൂരില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് വെടിവച്ചാണ് അമറിനെ വധിച്ചത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 25,000 പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ അമര്‍ ദുബെ ഉണ്ടായിരുന്നുവെന്ന് എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.

വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളി ശ്യാമു ബജ്‍പേയി ഉള്‍പ്പെടെ മൂന്ന് പേരെയും പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി വികാസ് ദുബെക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. ഫരീദാബാദിലെ ഒരു ഹോട്ടലില്‍ നിന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വികാസ് ദുബെ രക്ഷപെട്ടതായി റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നു. അതിര്‍ത്തിയില്‍ എത്താനിടയുള്ള സാഹചര്യത്തില്‍ ഹരിയാന, ഉത്തരാഖണ്ഡ് പൊലീസും വികാസ് ദുബെക്കായുള്ള നിരീക്ഷണം ശക്തമാക്കി. അതേസമയം ദുബെയെ രക്ഷപെടാന്‍ സഹായിച്ച രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...