ജ്വല്ലറിയിൽ പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ച; പ്രതികൾക്കായി തിരച്ചിൽ

ppe-kit-theft-2
ഫയൽചിത്രം
SHARE

മഹാരാഷ്ട്രയിൽ പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ 780 ഗ്രാം സ്വർണം ജ്വല്ലറിയിൽ നിന്ന് കവർന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലാണ് സംഭവം. കോവിഡ് ലോക് ഡൗണിനിടെയാണ് കവർച്ച. പി പി ഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ 97.5 പവൻ സ്വർണമാണ് കവർന്നത്. ദൃശ്യങ്ങളിൽ  രണ്ട് പേരാണ് കവർച്ച നടത്തുന്നത്. രാത്രിയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

കബോർഡിലും ഷോ കെയ്സിനള്ളിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് സംഘം മോഷ്ടിച്ചത്.കൈയ്യുറ, മാസ്ക്,തൊപ്പി, പ്ലാസ്റ്റിക് ജാക്കറ്റ് എന്നിവ ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...