തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകം; കേസ് സിബിഐയ്ക്ക്

thoothukudi-07
SHARE

തൂത്തുക്കുടി ഇരട്ട കസ്റ്റഡികൊലക്കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേസ് സി.ബി.ഐ ഏറ്റെടുക്കണമന്നാവശ്യപ്പെട്ടു തമിഴ്നാട് സര്‍ക്കാര്‍ കത്തു നല്‍കി ഒരാഴ്ചയ്ക്കു ശേഷമാണ് നടപടി. ഇതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.എന്നാല്‍ എന്ന് കേസ് ഏറ്റെടുക്കാമെന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ല.

ജയരാജിന്റെയും ബെനിക്സിന്റെയും കസ്റ്റഡി കൊലപാതകം ദേശീയ വിഷയമായി മാറിയതോടെ ജൂണ്‍  28 നാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഡി.ജി.പി ജെ.കെ. ത്രിപാദിയുടെ  ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍  സിബിഐ ഏറ്റെടുക്കണമെന്ന കത്ത് കേന്ദ്രത്തിനു കൈമാറി. എന്നാല്‍ ഒരാഴ്ചയായി കത്തില്‍ തീരുമാനമാനമുണ്ടായിരുന്നില്ല.. ഇന്നു രാവിലെയാണു കേസ് ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത്. സിബിഐയുടെ ഏതു യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുകയെന്നത്  ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. 

അതിനിടെ കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ അട്ടിമറിക്കപ്പെടുമെന്നുള്ള ആരോപണവും ശക്തമാകുകയാണ്. 13 പേര്‍ കൊല്ലപെട്ട തൂത്തുക്കുടി വെടിവെയ്പ്പു കേസ്, മദ്രാസ് ഐ.ഐ.ടി. മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം, പൊള്ളാച്ചി പീഡനക്കേസ് തുടങ്ങി, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ  തമിഴ്നാട്ടില്‍ നിന്നും  സിബിഐ  ഏറ്റെടുത്ത ഒരു കേസിലും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. ഇതേ ഗതിതെന്നയായിരിക്കും കസ്റ്റഡി കൊലക്കേസിനെന്നുമാണ്  സിബിഐ അന്വേഷണം ഏതിര്‍ക്കുന്നവരുടെ വാദം.

തൂത്തുക്കുടി കസ്റ്റ‍ഡികൊലക്കേസ് നിലവില്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സി.ഐ.ഡി.വിഭാഗം  പ്രധാനപെട്ട  പ്രതികളായ അഞ്ചു പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു.കൂടാതെ  അന്വേഷണം ഏറെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് തുടര്‍ന്നും സി.ബി.സി.ഐ.ഡി. അന്വേഷിച്ചാല്‍ മതിയെന്ന വാദം ശക്തമാകുന്നത്. ജോയിന്റ് ആക്ഷന്‍ അഗൈന്‍സ്റ്റ് കസ്റ്റോഡിയല്‍ ഡെത്ത് എന്ന പൗരാവകാശ സംഘടനയാണു ആവശ്യവുമായി രംഗത്തുള്ളത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...