ഇടത് സൈബര്‍ പോരാളികളുടെ പ്രചാരണം കുരുക്കായി; പോസ്റ്റ് മുക്കി

sachin-02
SHARE

സ്വര്‍ണ കള്ളക്കടത്ത് വിവാദത്തില്‍ അകപ്പെട്ട മുഖ്യമന്ത്രിയെയും സര്‍ക്കാരിനേയും പ്രതിരോധിക്കാന്‍ ഇടത് സൈബര്‍ പോരാളികള്‍ നടത്തിയ ശ്രമത്തിനെതിരെ പരാതി. മുഖ്യപ്രതി സരിത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം എന്ന രീതിയില്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെയാണ് കെഎസ് യു നേതാവ് പരാതിയുമായെത്തിയത്.  സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയവരുടെ വിവരങ്ങളും തെളിവുകളും അടക്കമാണ് സച്ചിന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കള്ളക്കടത്ത് കേസിലെ പ്രതി സരിതിനൊപ്പം ഉമ്മന്‍ചാണ്ടി. കയ്യില്‍കിട്ടിയ ഫോട്ടോയ്ക്കൊപ്പം ഈ കുറിപ്പുമിട്ട് പോരാളി ഷാജിയും കൂട്ടരും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനിറങ്ങി. കേട്ടപാതി കേള്‍ക്കാത്ത പാതി ഇടത് സൈബര്‍ പോരാളികള്‍ പോസ്റ്റ് ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിച്ചു. കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിന്‍മാത്യുവിനെയാണ് ഇടത് സൈബര്‍ പോരാളികള്‍ സരിത്താക്കിയത്. കഴിഞ്ഞ ദിവസം വിവാഹിതനായ സച്ചിനെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് സൈബര്‍ പോരാളികള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്.

അബദ്ധം മനസിലാക്കിയ പോരാളികളില്‍ പലരും പിന്നീട് പോസ്റ്റ് മുക്കി. പക്ഷെ സച്ചിന്‍റെ ചിത്രം ഇപ്പോളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സച്ചിന്‍. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയവരുടെ വിവരങ്ങളും തെളിവുകളും അടക്കം സച്ചിന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...