അടിമാലി ഹണി ട്രാപ്പ് സംഘം ഓട്ടോ ഡ്രൈവറുടെ ഒരു ലക്ഷം തട്ടി; ഒരു കേസ് കൂടി

honey-trap-case-1
SHARE

പൊലീസ് പിടിയിലായ അടിമാലിയിലെ ഹണി ട്രാപ്പ് സംഘത്തിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബലാത്സംഗ കേസിൽ കുടുക്കി ഒരു ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി ഓട്ടോ ഡ്രൈവറുടെയാണ്  പരാതി. ഇതോടെ പ്രതികള്‍ക്കെതിരെയുള്ള   തട്ടിപ്പു കേസുകളുടെ  എണ്ണം മൂന്നായി.

അടിമാലിയില്‍ വ്യാപാരിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസില്‍  ഒരു സ്ത്രീയും അഭിഭാഷകനും അടക്കം നാലു പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പിനിരായായ കൂടുതൽ പേർ പരാതിയുമായി രംഗത്തു വന്നത്. കേസിലെ ഒന്നാം പ്രതിയായ ലതാദേവി അടിമാലി സ്വദേശിയായ ഓട്ടോ ഡ്രൈവറെ ബലാത്സംഗ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതയാണ് പുതിയ പരാതി. നേരത്തെ അറസ്റ്റിലായ തട്ടിപ്പു സംഘത്തിലെ നാലു പേരും റിമാൻഡിലായിരുന്നു. 

എന്നാൽ പ്രതികളിലൊരാളായ അഭിഭാഷകന് കോടതി ജ്യാമം അനുവദിച്ചരുന്നു. ഓട്ടൊ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേർ സംഘത്തിന്റെ തട്ടിപ്പിനിരായിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.  പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. തട്ടിപ്പിനിരയായവർ പൊലീസുമായി നേരിട്ടു ബന്ധപ്പെട്ട് മൊഴി നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...