കൊടും കുറ്റവാളി വികാസ് ദുബെയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ; വലവിരിച്ച് പൊലീസ്

personnel-at-the-Bikhru-vil
SHARE

കാ‍ണ്‍പൂര്‍  ഏറ്റുമുട്ടലിൽ പ്രധാനപ്രതി വികാസ് ദുബെക്കായുള്ള തിരച്ചിൽ യുപി പൊലീസ് ഊർജ്ജിതമാക്കി. വികാസ് ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദുബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പൊലീസ് പിടികൂടി. 

കാൻപൂരിലെ ബിക്രു ഗ്രാമത്തിൽ 8 പൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെക്കും അനുയായികൾക്കും വേണ്ടിയുള്ള തിരച്ചിൽ 48 മണിക്കൂർ പിന്നിട്ടു. ദുബെയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 50, 000 രൂപ പാരിതോഷികം ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പാരിതോഷിക തുക ഒരു ലക്ഷമാക്കി ഉയർത്തിയത‌്. ഇതിനിടെയിൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ദുബെ  ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. 

ദുബെയുടെ ഏറ്റവും അടുത്ത അനുയായിയ ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. പൊലീസിന് നേരെ വെടിയുതിർത്ത് ബൈക്കിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കാലിന് വെടിവെച്ചു പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. പോലീസിനെ കൊലപ്പെടുത്തിയ കേസിൽ ദയാ ശങ്കറും പ്രതിയാണ്. അതേസമയം പൊലീസുകാരെ അതിക്രൂരമായ രീതിയിലാണ് ദുബെയും കൂട്ടാളികളും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഐജി മോഹിത് അഗർവാൾ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...