നേവി ഒാഫിസറുടെ വേഷത്തിൽ ടിക് ടോക് വിഡിയോ; യൂണിഫോമില്‍ യാത്ര; അറസ്റ്റ്

fake-navy-officer
SHARE

കൊച്ചി: നേവി ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി രാജനാഥ് (23) പൊലീസ് പിടിയിലായി. നേവി യൂണിഫോം അണിഞ്ഞു യാത്ര ചെയ്യാറുളള ഇയാളെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമും ബാഡ്ജുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.നേവി ഒാഫിസറുടെ വേഷത്തിൽ ഒട്ടേറെ ടിക് ടോക് വിഡിയോകളും ഇയാൾ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ മുതൽ തേവരയിലെ അപാർട്മെന്റിലായിരുന്നു താമസം. മുൻപ് ഇതേ രീതിയിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ നിബിറ്റ് ഡാനിയേൽ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. സൈനിക യൂണിഫോം അനധികൃതമായി വിൽപന നടത്തുന്നതിനെതിരെ പഞ്ചാബ്, ഗുജറാത്ത് സർക്കാരുകൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ നടപടിയെടുക്കാൻ കേരളത്തോടും ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...