ഉത്ര വധം: മാപ്പുസാക്ഷിയാക്കണമെന്ന് പാമ്പുപിടിത്തക്കാരന്‍ സുരേഷ്

suresh-1
SHARE

ഉത്ര വധക്കേസില്‍ മാപ്പു സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷ്. ജയില്‍ അധികൃതര്‍ മുഖേന സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. സുരേഷിനെയും സൂരജിനെയും വനംവകുപ്പ് ബുധനാഴ്ച്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് ഇയാളുടെ അച്ഛൻ സുരേന്ദ്രൻ പാമ്പ് പിടിത്തക്കാരൻ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂവരുമിപ്പോള്‍ ജയിലിലാണ്. സൂരജും സുരേഷുമാണ് കൊലപാത കേസിലെ പ്രതികള്‍. ഗാര്‍ഹിക പീഡനം തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ നിലവില്‍ ചുമത്തിയിട്ടുള്ളത്. പണം വാങ്ങി രണ്ടു തവണ സൂരജിന് പാമ്പിനെ വിറ്റെന്ന് ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചിട്ടുണ്ട്. 

കൊലപാതകത്തിന്റെ ആസൂത്രണത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന മൊഴിയും ജില്ലാ ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുക്കുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചാല്‍ അതു പ്രോസിക്യൂഷന് സഹായകരമാകും. അതേ സമയം വന്യ ജീവി സംരക്ഷ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നാമത്തെ കേസില്‍  ഉദ്യോഗസ്ഥര്‍ മാവേലിക്കര ജയിലിലെത്തി സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റു രേഖപ്പെടുത്തി.

ഏഴുവര്‍ഷം വരെ തടവ് ശിക്ഷാ ലഭിക്കാവുന്ന വകുപ്പുകാണ് വനംവകുപ്പ് ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്. അതേ സമയം സുരേന്ദ്രന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നു പ്രതികള്‍ക്കും സ്വഭാവിക ജാമ്യം കിടുന്നത്ത് ഒഴിവാക്കാൻ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...