‘നിനക്ക് കോവിഡാണ്’; 7 വയസുകാരിയെ കൗമാരക്കാര്‍ കൂട്ടബലാൽസംഗം ചെയ്തു

minor-rape-case
SHARE

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലാണ് സംഭവം. കോവിഡ് രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 

ജൂലൈ ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഏഴുവയസുള്ള പെൺകുട്ടി കാട്ടിൽ നിന്നും വിറക് ശേഖരിച്ച് വീട്ടിലേക്ക് വരികയായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികൾ പെൺകുട്ടിയോട് അവൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും അവർക്കൊപ്പം ചെല്ലണം എന്നും ആവശ്യപ്പെട്ടു. ചികിൽസയ്ക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവർ കുട്ടിയോട് പറഞ്ഞത്.

ഇതിന് പിന്നാലെ പെൺകുട്ടിയെ പ്രതികളിൽ ഒരാളുടെ വീട്ടിലെത്തിക്കുകയും കുട്ടിയെ ബലാൽസംഗം ചെയ്യുകയും ആയിരുന്നു. അവിടെ  നിന്നും രക്ഷപ്പെട്ടെത്തിയ പെൺകുട്ടി സംഭവങ്ങൾ ബന്ധുക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെ പൊലീസ് ആൺകുട്ടികൾക്കെതിരെ കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിനൊപ്പം കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളും ഇവർക്കെതിരെ പൊലീസ് എടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...