ഗുണ്ടാസംഘത്തിന്റെ കുടിപ്പക; യുവാവിനെ വെട്ടിക്കൊന്നു; 9 പേര്‍ പിടിയിൽ

killers-arrest
SHARE

തൃശൂര്‍ താന്ന്യത്ത് യുവാവിനെ വെട്ടിക്കൊന്ന ഗുണ്ടാസംഘം പിടിയില്‍. വെട്ടിയവരും സഹായം ഒരുക്കിയവരുമായ ഒന്‍പതു പേരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. 

ആദര്‍ശിനെ കൊന്നവരെ മണിക്കൂറുകള്‍ക്കം തൃശൂര്‍ റൂറല്‍ പൊലീസ് കുടുക്കി. ഗുണ്ടാസംഘത്തിന്റെ കുടിപ്പകയാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ആദര്‍ശിനെ നേരത്തെയും ഇതേഗുണ്ടാസംഘം ഉന്നമിട്ടിരുന്നു. ആദര്‍ശ് അന്തിക്കാട് സ്റ്റേഷനിലെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. 

കാലങ്ങളായി നിലനില്‍ക്കുന്ന വൈരത്തിന്റെ തുടര്‍ച്ചയാണ് കൊലയെന്ന് പൊലീസ് പറഞ്ഞു. മുറ്റിച്ചൂര്‍ സ്വദേശികളായ മനു, ഷിബിന്‍, നിമേഷ്, ബ്രഷ്നവ്, ഷിഹാബ്, ചാവക്കാട് സ്വദേശി പ്രജില്‍, പടിയം സ്വദേശികളായ നിജില്‍, നിതിന്‍, കണ്ടശാംകടവ് സ്വദേശി ഷനില്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘം ഉപയോഗിച്ച് കാര്‍ സംഭവത്തിനു ശേഷം ചെന്ത്രാപ്പിന്നിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ച സ്ഥലവും പൊലീസ് തിരിച്ചറിഞ്ഞു. തൃശൂര്‍ റൂറല്‍ എസ്.പി.: ആര്‍.വിശ്വനാഥന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്തിക്കാട് ക്യാംപ് ചെയ്തായിരുന്നു അന്വേഷണം. 

താന്ന്യം മേഖലയിലെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി പൊലീസ് സ്വീകരിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രന്‍ പറഞ്ഞു.പെരിങ്ങോട്ടുകര, താന്ന്യം മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ വിലസുന്നുണ്ട്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ പുതിയ ഇന്‍സ്പെക്ടറെ ഉടന്‍ നിയമിക്കും. 

ഒപ്പം, ക്രിമിനല്‍ സംഘങ്ങളുടെ പട്ടിക റൂറല്‍ എസ്.പി വിലയിരുത്തി. ഓരോ മേഖലയിലും കൂടുതല്‍ പൊലീസ് സംഘങ്ങളെ വിന്യസിച്ച് ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താനാണ് പൊലീസിന്റെ ശ്രമം. വരുംദിവസങ്ങളില്‍ ഈ മേഖല കേന്ദ്രീകരിച്ചാകും റൂറല്‍ പൊലീസിന്റെ പ്രവര്‍ത്തനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...