ഉത്രവധം: സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും

sooraj-mother-sister-2
SHARE

കൊല്ലം അ‍ഞ്ചലില്‍ ഭാര്യയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്ന കേസില്‍ ഓഗസ്റ്റ് മാസം ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ ഒന്നാം പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. ജാമ്യത്തിനായി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ആപേക്ഷ നല്‍കി.

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് ഇയാളുടെ അച്ഛന്‍ സുരേന്ദ്രന്‍ പാമ്പ് പിടുത്തക്കാരന്‍ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ജയിലുള്ള മൂവര്‍ക്കും ജാമ്യം കിട്ടുന്നത് ഒഴിവാക്കാനാണ് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം. ദൃക്സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് ആശ്രയം. 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി പാമ്പിനെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ളവര്‍ തുടങ്ങിയ വിദഗ്ധരുടെ സഹായം അന്വേഷണ സംഘത്തിനുണ്ട്. സ്ത്രീധന പീഡനവും തെളിവു നശിപ്പിക്കലുമാണ് സുരേന്ദ്രനെതിരെ നിലവില്‍ ചുമത്തിയിട്ടുള്ള കുറ്റം. സൂരജിന്റെ അമ്മയേയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്ത ശേഷമേ സുരേന്ദ്രനെ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിക്കുകയുള്ളു. അതേസമയം സൂരജിനെയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും വനം വകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

MORE IN Kuttapathram
SHOW MORE
Loading...
Loading...