രേഖകളില്ലാതെ 90 പവന്‍ സ്വര്‍ണം; കയ്യോടെ പിടിച്ച് ഇന്‍റലിജന്‍സ്

gold
SHARE

രേഖകളില്ലാതെ കൊണ്ടുവന്ന 90 പവന്‍ സ്വര്‍ണവുമായി പത്തനംതിട്ടയില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ബിജേഷ് ജോണിനെയാണ് സ്വര്‍ണവുമായി ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടിയത്. ഇന്‍റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.

32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് പത്തനംതിട്ട ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. സ്വര്‍ണക്കടകളില്‍ വില്‍പന നടത്താനായിരുന്നു രേഖകളില്ലാത്ത സ്വര്‍ണം എത്തിച്ചത്. നികുതിയായ രണ്ടുലക്ഷം കെട്ടിവച്ചാല്‍ സ്വര്‍ണം വിട്ടുനല്‍കും. ജി.എസ്.ടി. നികുതിവെട്ടിപ്പ് ജില്ലയില്‍ വ്യാപകമാണെന്നാണ് ഇന്‍റലിജന്‍സിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...