ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തി; യുവാവിനെ അയൽവാസികൾ കൊന്നു

Blood Political Murder
SHARE

ഡൽഹിയിൽ അയൽവാസികൾ യുവാവിനെ അടിച്ചുകൊന്നു. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പടിഞ്ഞാറൻ ഡൽഹിയിലെ ജയ് വിഹാറിലായിരുന്നു സംഭവം. ജയ് വിഹാറിലെ താമസക്കാരനായ മുപ്പത്തി മൂന്നുകാരനായ ജിതേന്ദ്രറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജിതേന്ദറും അയൽവാസികളും തമ്മിൽ തർക്കം ഉണ്ടായി. ഇതേത്തുടർന്ന് രാത്രിയിൽ ഇരുകൂട്ടരും ഏറ്റുമുട്ടി. ഇരുമ്പു വടികൊണ്ട് അടിയേറ്റ് വീണ ജിതേന്ദറെ ഉടൻ തന്നെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ശക്തമാക്കി. ജിതേന്ദറിൻ്റെ സഹോദരൻ അനിൽ സിങ്ങിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ റാവത്ത് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...