കാട്ടാന പന്നിപ്പടക്കം കടിച്ച് ചരിഞ്ഞതിൽ പ്രതികൾ നിരപരാധികളെന്ന് വാദം; കുറ്റം സമ്മതിച്ചെന്ന് വനം വകുപ്പ്

pathanapuram-elephant-death
SHARE

കൊല്ലം പത്തനാപുരത്ത് കാട്ടാന പന്നിപ്പടക്കം കടിച്ച് ചരിഞ്ഞതില്‍ അറസ്റ്റിലിയാവര്‍ നിരപരാധികളെന്ന് ആരോപണം. വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കി. എന്നാല്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

ജനവാസമേഖലയോട് ചേർന്ന് അമ്പനാർ വനത്തിൽ വായിൽ വലിയ മുറുവുമായി കഴിഞ്ഞ ഏപ്രിലിലാണ് പിടിയാനയെ കണ്ടത്. വനം വകുപ്പ് ചികിൽസ നൽകിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആന ചരിഞ്ഞു. സ്ഫോടക വസ്തു കടിച്ചതാണ് മുറിവിന് കാരണമെന്ന് പോസ്റ്റ്മോർത്തിൽ കണ്ടെത്തി. പാലക്കാട്ട് സമാനമായ രീതിയിൽ ആന ചരിഞ്ഞത് വലിയ വിവാദമായതോടെ പത്തനാപുരത്തെ പ്രതികളെയും പിടികൂടണമെന്ന് ആവശ്യമുയർന്നു. തുടർന്ന് വേട്ടക്കാരായ അനിമോൻ, രഞ്ജിത്ത്, ശരത്ത് എന്നിവരെ ചൊവ്വാഴ്ച്ച വനം വകുപ്പ് അറസ്റ്റു ചെയ്തു. നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നായാട്ട് സംഘത്തെ തന്നെയാണ് പിടികൂടിയതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഒന്നാം പ്രതി അനിമോന്റെ വീട്ടിൽ നിന്നു മ്ലാവ് ഇറച്ചിയും,വന്യമൃഗങ്ങളുടെ ശരീരാവഷ്ടങ്ങളും,മലപാമ്പിന്റെ നെയ്യും കണ്ടെത്തിയിരുന്നു.പ്രതികളില്‍ നിന്ന് ഇറച്ചി വാങ്ങിയവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...