എഎസ്ഐ ബാബുകുമാർ വധശ്രമക്കേസ്; പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും

babukuamar-murder-case-1
SHARE

എ.എസ്.ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ ഡി.വൈ.എസ്.പി സന്തോഷ് നായര്‍ ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ക്ക് പത്തു വര്‍ഷം തടവും 25000 രൂപ പിഴയും. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസില്‍ വെച്ചു നടത്തിയ മദ്യസല്‍ക്കാരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന സംശയത്തിലാണ് വധശ്രമം നടന്നത്..

വിജീഷ്,കണ്ടെയനര്‍ സന്തോഷ്, ഡിവൈഎസ്പി സന്തോഷ് നായര്‍, പെന്‍ റി,എന്നിവരാണ് കേസിലെ പ്രതികള്‍ .ഒന്നാം പ്രതിയ്ക്ക് 50000 രൂപയാണ് പിഴ.2011 ജനുവരി 11 നാണ് വധശ്രമം നടന്നത്. ദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പൊലീസുകാരം ശിക്ഷിച്ചതിനു പിന്നാലെയാണ് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനും തടവും പിഴയും കിട്ടുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ഡി.വൈ.എസ്.പി സന്തോഷ്കുമാര്‍ മദ്യസല്‍ക്കാരം നടത്തിയിരുന്നു.

ഇത് ഉന്നത ഉദ്യോഗസ്ഥരേയും മാധ്യമ പ്രവര്‍ത്തകരേയും അറിയിച്ചത് ബാബുകുമാറാണെന്ന സംശയത്തിലാണ് ബാബുകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഡി.വൈ.എസ്.പി സന്തോഷ്കുമാറാണ് ഗുണ്ടകളെ ഏര്‍പ്പാടാക്കിയത്. വധശ്രമത്തില്‍ നിന്നും ബാബുകുമാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനേയും വധിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടു കേസായാണ് ഇത് റജിസ്റ്റര്‍ ചെയ്തത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ വിചാരണ തുടരുകയാണ്.കേസിലെ പ്രതികളായിരുന്ന ഡി.വൈ.എസ്.പി വിജയന്‍,മഹേഷ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...