പാഠപുസ്തകങ്ങളോടൊപ്പം കഞ്ചാവ് കടത്ത്; ഏറ്റുമാനൂരിൽ 2 പേര്‍ പിടിയിൽ

kottayam-ganja-sezied-durin
SHARE

ലോക്ഡൗണിനിടെ അവശ്യ സർവീസുകളുടെ മറവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻലഹരിക്കടത്ത്.  പാഠപുസ്തകങ്ങളോടൊപ്പം ബംഗ്ലൂരുവിൽ നിന്ന് കടത്തിയ 65 കിലോ കഞ്ചാവ് ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടി. ലോറിഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.  

ലോക്ഡൗൺ ഇളവുകൾ മുതലെടുത്താണ് സംസ്ഥാനത്ത് ലഹരിമാഫിയയുടെ പ്രവർത്തനം. പൊതുഗതാഗത മാർഗങ്ങൾ അടഞ്ഞതോടെ അവശ്യ സർവീസുകളാണ് ലഹരിക്കടത്തിന് ഉപയോഗിക്കുന്നത്. കോട്ടയത്തെ ലഹരി മാഫിയക്കായി എത്തിച്ചതായിരുന്നു 65 കിലോ കഞ്ചാവ്. കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ അതുല്‍ എന്നിവരാണ് അറസ്റ്റിലായത്. സിബിഎസ്ഇ പാഠപുസ്തകങ്ങളുമായി എത്തിയ ലോറിയിൽ 32 പൊതികളിലാക്കി ചാക്കിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. 

ലഹരിമാഫിയായ്ക്കായി സ്ഥിരമായി ലോറിയില്‍ കഞ്ചാവ് എത്തിച്ചുവരികയായിരുന്നു ഇവര്‍. ആനന്ദിന്‍റേതാണ് ലോറി. കോട്ടയം ഇല്ലിക്കല്‍ ഭാഗത്ത് അരുണ്‍ഗോപന്‍ എന്നയാൾക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവർ നൽകിയ വിവരം. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപം കൊടുത്തിട്ടുള്ള പ്രത്യേക സംഘം വാളയാര്‍ മുതല്‍ ലോറിയെ പിന്‍തുടര്‍ന്നാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്.

ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത്. പഴക്കുലകളുമായി എത്തിയ ലോറിയിലാണ് ഇക്കുറി കഞ്ചാവ് ബംഗളുരു വരെ എത്തിച്ചത്. അവിടെനിന്നും  ഇടപ്പള്ളിയിലേക്ക് പാഠപുസ്തകങ്ങളുമായി പോകുന്ന ലോറിയിലേക്ക് കഞ്ചാവ് മാറ്റി.   പാഠപുസ്തകം എറണാകുളത്ത് ഇറക്കും മുമ്പ് കഞ്ചാവ് കോട്ടയത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.  ഇതിന് മുൻപ് നാല്‍പത് കിലോ കഞ്ചാവ് ഇവർ കോട്ടയത്ത് എത്തിച്ചിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...