കന്യാസ്ത്രീ മഠത്തിലെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

divya-death
SHARE

തിരുവല്ല ബസേലിയൻ കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥിനി മരിച്ച കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് സാം ഐസക് നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്തു. അതേസമയം, ദിവ്യയുടെ ദുരൂഹമരണത്തിൽ  ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

തിരുവല്ല ബസേലിയൻ കന്യാസ്ത്രീ മഠത്തിൽനടന്ന ദുരുഹമരണത്തിൽ അന്വേഷണം മുറുകുന്നതിനിടെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. 21കാരിയായ മഠത്തിലെ വിദ്യാർത്ഥിനി ദിവ്യ പി ജോണിന്റെ മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സാം ഐസക് പൊതിയിൽ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസ് എടുത്ത കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇതിൽ അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി. 

മരണത്തിലെ ദുരൂഹത സംബന്ധിച്ച ചുരുൾഅഴിയേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യകതയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. നേരത്തെ, പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപി തീരുമാനം കൈകൊണ്ടത്. ഇതിന് പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്. 

കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടരുകയാണ്. മഠം അധികൃതരുടെയും മരിച്ച പെൺകുട്ടിയുടെ വീട്ടുകാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യതെളിവുകളാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് വ്യക്തമാകുന്നതെന്നാണ് സൂചന. എന്നാൽ, മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അവ്യക്തമായി തുടരുന്നു.  മരണത്തിനു തൊട്ടുമുൻപ് മഠത്തിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നേക്കാമെന്ന് വിലയിരുത്തലുണ്ട്. ഇതിലേക്കാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഈ മാസം ഏഴിനാണ്, മഠത്തിലെ കിണറ്റിൽ ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചുവർഷമായി ഇവിടെ സന്യസ്ത വിദ്യാർത്ഥിനിയായിരുന്നു ദിവ്യ. 

MORE IN Kuttapathram
SHOW MORE
Loading...
Loading...