വീടുകൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

house
SHARE

സമ്പൂർണ ലോക്‌ ഡൗൺ ആയിരുന്ന ഇന്നലെ തൊടുപുഴക്കു സമീപം നാഗപ്പുഴയിൽ രണ്ട് വീടുകൾക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണമെന്ന് പൊലീസ്. രണ്ട് പ്രതികൾ പിടിയിലായി. 

ഇന്നലെ രാത്രി 11.30നാണ് ആറംഗ സംഘം രാജൻ  ബാബുവിന്റെയും, മകന്റെയും വീട്  ആക്രമിച്ചത്.  സമ്പൂർണ ലോക്‌ ഡൗൺ ആയിരുന്ന ഇന്നലെ  രാത്രി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു സംഘമായെത്തിയായിരുന്നു ആക്രമണം. വീടിന്റെ ജനലുകളും,   ഇരുചക്ര വാഹനവും തല്ലിതകർത്തു. ആക്രമണത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിക്ക് പരിക്കേറ്റു

ആക്രമണത്തിന് ശേഷം കുമാരമംഗലം കനാലിനു സമീപം  പരസ്യമായി മദ്യപിച്ചു ബഹളമുണ്ടാക്കിയ  സംഘത്തിൽ രണ്ടുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.  ബാലു, ഉണ്ണി എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികൾ ഒളിവിലാണ്. പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നോയെന്നും  പൊലീസ് അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...