സ്ഫോടക വസ്തുക്കളും വാറ്റുപകരണങ്ങളുമായി കൊലക്കേസ് പ്രതി പിടിയില്‍

pauly-arrest-01
SHARE

സ്ഫോടക വസ്തുക്കളും വാറ്റുപകരണങ്ങളുമായി കൊലക്കേസ് പ്രതി ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായി. പുല്ലൂര്‍ സ്വദേശി പോളിയാണ് അറസ്റ്റിലായത്.

കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പോളി. കൊലപാതകം, മാനഭംഗം തുടങ്ങി ഒട്ടേറെ കേസുകള്‍. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.: ഫേമസ് വര്‍ഗീസിന് ലഭിച്ച വിവരമനുസരിച്ചായിരുന്നു പൊലീസ് അന്വേഷണം. വീട്ടിലായിരുന്നു ഇലക്ട്രിക് തോട്ടകള്‍ സൂക്ഷിച്ചിരുന്നത്. ക്വാറിയിലേക്ക് മറിച്ചുവില്‍ക്കാനാണ് ഇതു സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

256 ഇലക്ട്രിക് തോട്ടകളാണ് പിടികൂടിയത്. ഒന്നരലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...