യുവതി ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി; പിന്നിൽ സ്വത്ത് തര്‍ക്കം?

delhi-police-reprsentaional
SHARE

ഡൽഹിയിൽ യുവതി ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി. ഭർത്താവും മക്കളും വീട്ടിലുള്ളപ്പോൾ തന്നെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഭർത്താവിന് പങ്കുണ്ടോ എന്ന് വ്യക്തമല്ല. വെസ്റ്റ് ഡൽഹി ചാവ്‌ല ദുർഗ വിഹാർ ഫേസ് 17 ലാണ് സംഭവം സംഭവം. 

61 വയസ്സുള്ള രാജ് സിംഗ് 58 വയസുള്ള ഓംവതി എന്നിവരാണ് സ്വന്തം വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്. മരുമകൾ 35 വയസുകാരി കവിതയാണ് കേസിലെ പ്രതി . ഭർത്താവും എട്ടും ആറും വയസ്സുള്ള രണ്ടു മക്കളും വീട്ടിൽ ഉള്ളപ്പോൾ ആയിരുന്നു കൊലപാതകം. മുറിക്കുള്ളിലെ കട്ടിലിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ 11 മണിയോടുകൂടി ആണ് വിവരം പൊലീസിനു ലഭിച്ചത്. ഇരുവരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. 

മുഖത്ത് അടക്കം കുത്തേറ്റ പാടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കുടുംബത്തിൽ സ്വത്തിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൊലപാതകത്തിൽ യുവതിയുടെ ഭർത്താവും കൊല്ലപ്പെട്ടവരുടെ മകനുമായ സതീഷ് സിങ്ങിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...