സ്റ്റോക്കില്ലെന്ന് കള്ളം; മിന്നൽ പരിശോധനയിൽ അരി പിടിച്ചെടുത്തു; റേഷന്‍ കടയിലെ ക്രമക്കേട്

munnarration-fraud
SHARE

കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള പൊതുവിതരണത്തില്‍ മൂന്നാറിലെ റേഷന്‍ കടയുടമയുടെ ക്രമക്കേട്. സാധനങ്ങൾ സ്റ്റോക്കില്ലെന്ന് പറഞ്ഞു  കൃത്യമായ അളവിൽ  നൽകാൻ തയാറായില്ലെന്നാണ്  പരാതി. മിന്നൽ  പരിശോധനയിൽ കണക്കിൽപെടാത്ത അരി പിടിച്ചെടുത്തു. 

ലോക് ഡൗൺ കാലത്ത് താങ്ങാകുവാൻ   സര്‍ക്കാര്‍  അനുവദിച്ച സാധനങ്ങളാണ്  തട്ടിയെടുക്കാൻ ശ്രമിച്ചത്.  മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകളിലും കോളനിയിലും പ്രവര്‍ത്തിക്കുന്ന ചില റേഷന്‍ കടകളില്‍ നിന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചയളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ കടയുടമകള്‍ തയ്യാറായില്ല.   വാങ്ങുന്ന സാധനത്തിന് ബില്ല് നല്‍കാന്‍ വിസമ്മതിക്കുന്നതായും  ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടർന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ റേഷൻ  കടകളില്‍ മിന്നല്‍ പരിശോധന നടത്തി. റേഷൻ അരി ലഭിക്കാത്ത കോളനിയിലെ നിരവധി ആളുകൾ നേരിട്ട് ഉദ്യേസ്ഥരോട് പരാതിപ്പെട്ടതോടെയായിരുന്നു ക്രമക്കേട്  കണ്ടെത്തിയത്

പരിശോധന പൂര്‍ത്തീകരിച്ച  കടയില്‍ ക്രമക്കേട് കണ്ടെത്തിയതായും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ചയളവില്‍  റേഷന്‍ നല്‍കിയില്ലെങ്കിലും മൊബൈല്‍ഫോണില്‍ ലഭിക്കുന്ന  സന്ദേശത്തില്‍ മുഴുവന്‍ സാധനവും കൈപ്പറ്റിയതായുള്ള അറിയിപ്പാണ് വരുന്നതെന്ന പരാതി കാര്‍ഡുടമകള്‍ക്കുണ്ട്. കാര്‍ഡുടമകളില്‍ നിന്നും  നിയമവിരുദ്ധമായി  സംഭരിച്ച  471  കിലോ  അരി കടയില്‍ നിന്ന് കണ്ടെടുത്തു.    കൈകള്‍ അണുവിമുക്തമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താതിരുന്ന കടയുടമകള്‍ക്കെതിരെയും നടപടി ഉണ്ടാകും.

MORE IN Kuttapathram
SHOW MORE
Loading...
Loading...