വീട് വാടകയ്ക്കെടുത്ത് ചാരായം വാറ്റി; എക്സൈസ് പരിശോധന കര്‍ശനമാക്കി

pathnamthitta-vat-case-arre
SHARE

പത്തനംതിട്ട പുറമറ്റത്ത് വീട് വാടകയ്ക്കെടുത്ത് ചാരായം വാറ്റിയ ആളെ എക്സൈസ് പിടികൂടി. വാറ്റ് ഉപകരണങ്ങളും 316 ലീറ്റര്‍ കോടയും പിടിച്ചെടുത്തു. പ്രദേശത്ത് ചാരായവാറ്റ് ഊര്‍ജിതമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന ഊര്‍ജിതമാക്കി.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വാറ്റ് വ്യാപകമാണെന്ന വിവരത്തന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശിയായ സുധാകരന്‍ നായര്‍ പിടിയിലായത്.  316 ലീറ്റര്‍കോടയും 5ലീറ്റര്‍ വാറ്റും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. പുറമറ്റത്ത് വീട് വാടകയ്ക്കെടുത്താണ് ചാരായം വാറ്റിയത്

പലയിടത്തും ചാരായ വാറ്റ് നടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കി. പ്രതിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...