ഉൾവനത്തിൽ വ്യാജ വാറ്റ് സജീവം; വൻതോതിൽ വാഷ് നശിപ്പിച്ചു

palakkad-vat-0807
SHARE

പാലക്കാട് പാലക്കുഴി ഉൾവനത്തിൽ നിന്നും വൻതോതിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു.  ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്  മലയോര മേഖലയിൽ വ്യാപകമായി വ്യാജ വാറ്റ് സജീവമായെന്നു ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

വടക്കഞ്ചേരി , മംഗലംഡാം,  പാലക്കുഴി പ്രദേശങ്ങളിൽ  വ്യാപകമായി വാറ്റുചാരായ ലോബി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയ പൊലിസ് ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേത്യത്വത്തിൽ പ്രത്യേകം സ്ക്വാഡ് രൂപീകരിച്ച്   പരിശോധന തുടങ്ങിയിരുന്നു.

ഇന്ന് പുലർച്ചെ 2 മണിയോടെ ഉൾവനത്തിൽ പ്രവേശിച്ച് 10 കിലോമീറ്ററോളം കയറി നടത്തിയ പരിശോധനയിൽ തിണ്ടില്ലം വെള്ളച്ചാട്ടം ആരംഭിക്കുന്ന വളരെ അപകടകരമായ പാറയിടുക്കുകൾക്കുള്ളിൽ നിന്നുമാണ് 3 വീപ്പകളിലും കുടങ്ങളിലുമായി  1200 ലിറ്ററോളം വാഷ് കണ്ടെത്തിയത്. 

പൊലിസ് സംഘത്തെക്കണ്ട്  നാലുപേർ ഓടി രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട് . മംഗലം ഡാം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്ക്  വേണ്ടി  അന്വേഷണം തുടരുകയാണ് .പോലീസ്  പരിശോധനയിൽ വാഷിൽ വീര്യത്തിന് വേണ്ടി ചെരുപ്പ്,  ഓന്തിന്റെ തല, തേരട്ട എന്നിവയും , അധി മാരകമായ രാസവസ്തുക്കളും ചേർത്തതായി  കണ്ടെത്തി.  

വൻ വിഷമദ്യ ദുരന്തത്തിന്  കാരണമകുമായിരുന്നെന്നു പോലീസ് പറഞ്ഞു. പാലക്കാട്  ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം  ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ , മംഗലംഡാം ഇൻസ്പെക്ടർ ശ്രീനിവാസൻ കെ.റ്റി , മംഗലംഡാം സബ്ബ് ഇൻസ്പെക്ടർ സുന്ദരൻ.കെ.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...