എം.എല്‍.എയുടെ വീട്ടില്‍ പൂച്ചത്തല; കേസിൽ നിർണായക തെളിവ്

anil-akkara-incident-0804
SHARE

തൃശൂരില്‍ അനില്‍ അക്കര എം.എല്‍.എയുടെ വീട്ടില്‍ പൂച്ചത്തല ഉപേക്ഷിച്ച കേസില്‍  പൊലീസിന്റെ അന്വേഷണത്തിന് സഹായകരമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എം.എല്‍.എയുടെ വീട്ടില്‍ വെളുപ്പിന് ആളെ കണ്ടെന്നു പറയുന്ന സമയത്ത് സൈക്കിളില്‍ ഒരാള്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്.

അനില്‍ അക്കര എം.എല്‍.എയുടെ തൃശൂര്‍ പുറനാട്ടുകരയിലെ വീട്ടില്‍ പൂച്ചത്തല ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വീടിനു  പുറകിലെ പശുത്തൊഴുത്തില്‍ കുടിവെള്ള പാത്രത്തിലായിരുന്നു പൂച്ചത്തല. എം.എല്‍.എയുടെ വീടിനു പുറകില്‍ വെളുപ്പിന് അഞ്ചരയ്ക്ക് അജ്ഞാതന്‍ നില്‍ക്കുന്നത് അയല്‍വാസി കണ്ടിരുന്നു. പൂച്ചത്തല ശ്രദ്ധയില്‍പ്പെട്ടത് പിന്നെയാണ്. പൊലീസിനെ വിവരമറിയിച്ചത്. പേരാമംഗലം പൊലീസ് സമീപപ്രദേശങ്ങളിലെ ഒട്ടേറെ സിസിടിവി കാമറകള്‍ പരിശോധിച്ചു. 

ഇതിനിടെയാണ്, എം.എല്‍.എയുടെ വീടിനടുത്തുള്ള വഴിയിലൂടെ സംഭവ സമയത്തിനു ശേഷം സൈക്കിളില്‍ ഒരാള്‍ പോകുന്നത് കണ്ടത്. വെള്ള വസ്ത്രം ധരിച്ച ആളാണെന്ന് അയല്‍വാസി കണ്ടിരുന്നു. ഇതേവേഷം ധരിച്ച ഒരാളാണ് സൈക്കിളില്‍ പോകുന്നത് കണ്ടത്. ഈ സൈക്കിള്‍ യാത്രക്കാരനെ തിരിച്ചറിയാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സാമൂഹിക വിരുദ്ധരുടെ ശല്യമാകാണ് ഈ സംഭവത്തിനു പിന്നില്ലെന്ന് എം.എല്‍.എ. പറഞ്ഞിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...