കൊല്ലത്ത് നാലാം ദിവസവും പഴകിയ മൽസ്യം പിടികൂടി; ഡ്രൈവർമാർ നിരീക്ഷണത്തിൽ

fishagain-2
SHARE

കൊല്ലത്ത് ഇന്നും പഴകിയ മൽസ്യം പിടികൂടി. ആന്ധ്രയില്‍ നിന്നു അനധികൃതമായി കടത്തി കൊണ്ടുവന്നതു ഉള്‍പ്പടെ ഏഴായിരം കിലോയോളം ചീഞ്ഞ മല്‍സ്യം നശിപ്പിച്ചു. മീന്‍ കൊണ്ടുവന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വിശാഖപട്ടത്ത് നിന്നും കളിയ്ക്കാവിളയിലേക്ക് കൊണ്ടു പോയ നാലായിരം കിലോയും ആലപ്പുഴയില്‍ നിന്നു കൊല്ലത്ത് എത്തിച്ച രണ്ടായിരം കിലോയോളം വരുന്ന മീനുമാണ് പിടികൂടിയത്. ‍ഇവയ്ക്ക് മാസങ്ങളോളം പഴക്കമുണ്ട്.  രണ്ടു വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആര്യോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മീനുമായി വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാറെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർച്ചയായ നാലാം ദിവസവമാണ് കൊല്ലത്ത് പഴകിയ മൽസ്യം പിടികൂടുന്നത്. പതിനയ്യായിരം കിലോയോളം ചീഞ്ഞ മല്‍സ്യം ഇതുവരെ നശിപ്പിച്ചു. ലോക്ഡൗണിന്റെ മറവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും പഴകിയ മല്‍സ്യം എത്തിക്കുന്നത്. അവശ്യ സാധന ചരക്ക് നീക്കത്തിന്‍റെ മറവിലാണ് കടത്ത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...