മുതലമടയിലെ പതിനേഴുകാരിയുടെ കൊലപാതകം; കൂടുതൽ പ്രതികളില്ലെന്ന് പൊലീസ്

muthalamadamurder-01
SHARE

പാലക്കാട് മുതലമടയിലെ പതിനേഴുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നു  പൊലീസ് . പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ മാത്രം പ്രതിയാക്കി പൊലീസ് കുറ്റപത്രം തയ്യാറാക്കാൻ തുടങ്ങി . പെൺകുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ സമീപത്തെ തോട്ടമുടമക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം . 

മുതലമട കോളനിയിലെ കുളത്തിലാണ് പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . രണ്ടു ദിവസത്തിനകം തന്നെ പ്രതിയെ പൊലീസ് പിടികൂടി . കോളനിയിൽ തന്നെയുള്ള പെൺകുട്ടിയുടെ ബന്ധുവായ യുവാവാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ .എന്നാൽ ഇ യുവാവല്ല കൊല നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം . തെളിവെടുപ്പിന് വന്ന നായ സമീപത്തെ വീട്ടിലേക്കു പോയെങ്കിലും പൊലീസ് ബലമായി പിടിച്ചു കൊണ്ട് പോയെന്നും ബന്ധുക്കൾ ആരോപിച്ചു 

MORE IN Kuttapathram
SHOW MORE
Loading...
Loading...