കൊല്ലത്ത് ആയിരം ലീറ്റർ കോട പിടികൂടി; കഞ്ചാവ് കടത്തും സജീവം

kollam-vat-4
SHARE

കൊല്ലത്ത് രണ്ടിടങ്ങളില്‍ നിന്നായി ആയിരം ലീറ്ററിലധികം കോട പിടിച്ചെടുത്തു. ലോക്ക്ഡൗണായതോടെ കഞ്ചാവ് കടത്തുകാരും സജീവമായിരിക്കുകയാണ്.

അഞ്ചല്‍ ഉറുകുന്ന് സ്വദേശി രാഹുലാണ് പിടിയിലായത്. എക്സൈസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വാറ്റുകയായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ നിന്നു എണ്ണൂറ് ലിറ്ററോളം കോട  കണ്ടെടുത്തു. 

തൃക്കടവൂരിലെ ഒരു ആളൊഴി‍ഞ്ഞ വീട്ടില്‍ നിന്നു ഇരുന്നൂറ് ലിറ്ററും പടപ്പക്കരയില്‍ നിന്നു അന്‍പതു ലിറ്റര്‍ കോടയും പിടിച്ചെടുത്തു. മൂന്നര ലിറ്റര്‍ ചാരായവുമായി രണ്ടു പേരെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു. പടപ്പക്കര സ്വദേശി പ്രകാശ്, സുമന്‍ എന്നിവരാണ് പിടിയിലായത്. ക‍ഞ്ചാവ് വില്‍പന സംഘങ്ങളും കൊല്ലത്ത് സജീവമായിരിക്കുകയാണ്. രണ്ടു കിലോ കഞ്ചാവുമായി വാളത്തുങ്കല്‍ സ്വദേശി സക്കീര്‍ ഹുസൈനെയും സെയ്ഫുദീനെയും എക്സൈസ് പിടികൂടി.

MORE IN Kuttapathram
SHOW MORE
Loading...
Loading...