വയനാട്ടിൽ വ്യാജ വാറ്റ് സജീവമാകുന്നു; 600 ലീറ്റർ വാഷ് പിടികൂടി

excise-wayanad-02
SHARE

വയനാട്ടിൽ പലയിടങ്ങളിലും വ്യാജ വാറ്റ് സജീവമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 600 ലിറ്ററോളം വാഷും വാറ്റുപകരങ്ങളും വിവിധയിടങ്ങളിൽ നിന്നും എക്‌സൈസ് സംഘം പിടികൂടി. 

വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത്  ജില്ലയിൽ  പരിശോധനകൾ കർശനമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിവിധ ഭാഗങ്ങളിൽ നടത്തിയ  പരിശോധനകളിൽ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് 4 അബ്കാരി കേസുകളെടുത്തു.  കോട്ടത്തറ പാത്തിക്കുന്ന് ഭാഗത്ത് 50 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടിച്ചെടുത്തു. കുറുമണിയിൽ നിന്നും 60 ലിറ്റർ വാഷും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടികൂടി. പൂതാടി മാതോത്ത് കുന്ന് ഭാഗത്ത് നിന്നും 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. ആളൊഴിഞ്ഞ പുഴയോരങ്ങളും വനാതിർത്തികളിലുമുള്ള വ്യാജമദ്യ നിർമ്മാണമാണ് പൊളിച്ചത്.

ഇത് കൂടാതെ ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക തമിഴ്നാട്  അതിർത്തികളിലും പരിശോധനകൾ കർശനമാക്കും. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചുള്ള വിൽപനക്കായി ഇവിടങ്ങളിൽ നിന്നും നേരത്തെ ചാരായം എത്തിയിരുന്നു. കഞ്ചാവ് കൈവശം വെച്ചതിനും ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...