തൃശൂരിൽ വാറ്റുചാരായ നിര്‍മാണ കേന്ദ്രം കണ്ടെത്തി; രണ്ടുപേർ പിടിയിൽ

mathilakam-liquor-02
SHARE

തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വാറ്റുചാരായ നിര്‍മാണ കേന്ദ്രം പൊലീസ് കണ്ടെത്തി. രണ്ടു പേരെ കയ്യോടെ പിടികൂടി. 

വാറ്റുചാരായ വില്‍പന തകൃതിയാണെന്ന് മതിലകം പൊലീസിന് രഹസ്യവിവരം കിട്ടി. ഇതു ശരിയാണോയെന്ന് പരിശോധിക്കാന്‍ പൊലീസ് സംഘം കൂളിമുട്ടത്തേയ്ക്കു കുതിച്ചു. രാത്രിയായിരുന്നു പരിശോധന. വാടകവീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്നായിരുന്നു വിവരം. കൂളിമുട്ടം പൊക്ലായ് സ്വദേശി സജികുമാര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ പൊലീസ് എത്തി. വീട് വളഞ്ഞു. സജികുമാറും സഹായി കണ്ണനും വീട്ടിലുണ്ടായിരുന്നു. ചാരായവും വാഷും ഗ്യാസ് സ്റ്റൗവും കുക്കറും പൊലീസ് പിടിച്ചെടുത്തു. ഒരു ലിറ്റര്‍ ചാരായത്തിന് 700 രൂപയായിരുന്നു വില. വന്‍തുകയ്ക്കു ചാരായം വില്‍ക്കുന്നതില്‍ കലിപൂണ്ട ആരോ പൊലീസിനെ അറിയിക്കുകയായിരുന്നു. 

വാറ്റു നടക്കുന്നതറിഞ്ഞ് പലതവണ നാട്ടുകാര്‍ ഇവരെ താക്കീത് ചെയ്തിരുന്നു. പക്ഷേ, ഇവര്‍ അവഗണിച്ചു. പിന്നാലെ, പൊലീസിന്റെ പിടിയും വീണു. ലോക്ഡൗണ്‍ പ്രമാണിച്ച് ബവ്റിജസ് കേന്ദ്രങ്ങള്‍ അടച്ചതോടെ വാറ്റുചാരായ വില്‍പന തകൃതിയാണ്. വ്യാജ മദ്യ ദുരന്തം ഒഴിവാക്കാന്‍ എക്സൈസും പൊലീസും കനത്ത ജാഗ്രതയിലാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...