ലോക്ക് ഡൗണിനിടയിലും മാഹിയില്‍ മദ്യക്കടത്ത്; രണ്ടുപേർ പിടിയിൽ

mahiliquor-4
SHARE

ലോക്ക് ഡൗണിനിടയിലും മാഹിയില്‍ നിന്നുള്ള മദ്യക്കടത്തിന് മുടക്കമില്ല. സ്കൂട്ടറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലായി. വടകര പരവന്തല സ്വദേശികളായ വടക്കേപള്ളിയില്‍ വിനീഷ്കുമാര്‍, ഗിരീഷ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 

നാലിരട്ടി വില കൂട്ടി വില്‍പനയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ബവ്റിജസ് ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ പൂട്ടിയതോടെ ഇരുവരും ഇരുചക്രവാഹനത്തില്‍ മദ്യക്കടത്ത് തുടങ്ങി. മാഹി ബാറില്‍ ജോലി ചെയ്തിരുന്ന വിനീഷ്കുമാര്‍ സൗഹൃദം ഉപയോഗപ്പെടുത്തി മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു മദ്യം ശേഖരിച്ചിരുന്നത്. നാട്ടിലെത്തിച്ച് ഏറെ അടുപ്പമുള്ളവര്‍ക്ക് കൈമാറുകയായിരുന്നു. എക്സൈസ് ഇന്റലിജന്‍സിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര എക്സൈസ് ഇന്‍സ്പെക്ടറും സംഘവും പഴുതടച്ച പരിശോധനയിലൂടെ ഇരുവരെയും നഗരത്തില്‍ നിന്ന് പിടികൂടിയത്. 

മുന്തിയ ഇനത്തില്‍പ്പെട്ട 24 കുപ്പി മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇരുവരും മദ്യം കടത്തിയിരുന്നതായി വിവരം ലഭിച്ചു. മദ്യം ശേഖരിച്ചിരുന്ന മൊത്തവിതരണ കേന്ദ്രത്തെക്കുറിച്ച് കൂടുതല്‍ പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...