വയനാട്ടിലും വ്യാജവാറ്റ് വേട്ട; വാറ്റ് ഉപകരണങ്ങളും നൂറ്റമ്പത് ലിറ്റര്‍ വാഷും പിടിച്ചെടുത്തു

wayanad-vattu
SHARE

വയനാട് ബത്തേരി ഒാടപ്പള്ളത്ത് വ്യജവാറ്റ് വേട്ട. വാറ്റ് ഉപകരണങ്ങളും നൂറ്റമ്പത് ലിറ്റര്‍ വാഷും ബത്തേരി എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വൈകീട്ടോടെ എക്സൈസ് സംഘത്തിന്റെ പരിശോധന. ഒാടപ്പള്ളത്തോട് ചേര്‍ന്ന വനമേഖലയിലായിരുന്നു വാറ്റ് കേന്ദ്രം. എത്തിപ്പെടാന്‍ ദുര്‍ഘടമായ പ്രദേശമാണിത്. സമീപത്ത് ആദിവാസി കോളനിയുമുണ്ട്. 

വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്തു. നൂറ്റമ്പത് ലിറ്ററോളം വാഷ് നശിപ്പിച്ചു. കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിലെടുക്കാനായില്ല. നേരത്തെയും ഇവിടെ സമാനസംഭവങ്ങള്‍ ഉണ്ടായിരുന്നു.മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. സംസ്ഥാന അതിര്‍ത്തികളിലും വനമേഖലകളിലും പരിശോധന കര്‍ശനമാക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...