ലോക്ക്ഡൗണിന്റെ മറവിൽ കഞ്ചാവ് വിൽപന; കൊല്ലത്ത് യുവാവ് പിടിയിൽ

ganja-arrest
SHARE

മദ്യശാലകൾ അടച്ചതോടെ ലഹരിമരുന്നു മാഫിയ സജീവമാകുന്നു. പത്തു കിലോ കഞ്ചാവുമായി കൊല്ലത്ത് യുവാവിനെ എക്സൈസ് പിടികൂടി. ലഹരിമരുന്നു സംഘങ്ങൾ തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചു സൂക്ഷിച്ചിട്ടുള്ളതായി വിവരമുണ്ട്. 

പാരിപ്പള്ളി സ്വദേശി അജിത്ത്. ഒട്ടേറെ കഞ്ചാവ് കേസില്‍ പ്രതിയാണ്. വിൽപനയ്ക്കായി നൂറൂ ഗ്രാം കഞ്ചാവുമായി പോകുംമ്പോഴാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ കിട്ടിയ സൂചന പ്രകാരം ഇയാളുടെ വീടില്‍ നിന്നു 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അജിത്തിന്റെ കൂട്ടാളി ചാത്തന്നൂർ സ്വദേശി സജീദ് 2 കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് സൂചന. 

MORE IN Kuttapathram
SHOW MORE
Loading...
Loading...