പ്രായപൂർത്തിയാകാത്ത സഹോദരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് 15 വയസുള്ള സഹോദരൻ; കൊടുംക്രൂരത

minor-rape-arrest
SHARE

പ്രായപൂർത്തിയാകാത്ത സഹോദരിയെ കെട്ടിയിട്ട് പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ. 15 വയസുള്ള സഹോദരനെയാണ് പൊലീസ് പിടികൂടിയത്. ചെന്നൈയിലാണ് സംഭവം. പ്രതിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 

കഴിഞ്ഞ വർഷം മുതൽ സഹോദരൻ ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പറയുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് 14 വയസുകാരിയായ സഹോദരിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം ക്രൂരപീഡനത്തിനിരയാക്കിയത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടി സ്കൂളിലെ സുഹൃത്തുക്കളോട് ഇൗ വിവരം പങ്കുവച്ചതോടെയാണ് പ്രതി പിടിയിലാകുന്നത്. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമടക്കമാണ് 15 വയസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...