ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പെട്ടി; പരിഭ്രാന്തി

metro-box
SHARE

കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ പെട്ടി പരിഭ്രാന്തിക്കിടയാക്കി. സ്ഫോടകവസ്തുവെന്ന് സംശയം ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസ് പരിശോധനയില്‍ പെട്ടിക്കുള്ളില്‍ പശയാണെന്ന് കണ്ടെത്തി.

തിരക്കേറിയ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയത് സ്റ്റേഷനിലെ ജീവനക്കാര്‍തന്നെയാണ്. മെട്രോ തുടങ്ങിയശേഷമുണ്ടായ ഏറ്റവും വലിയ ആശങ്കയുണ്ടാക്കിയാണ് പിന്നീട് ഒാരോ നിമിഷവും കടന്നുപോയത്. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് മെട്രോ പൊലീസ് സ്ഥലത്തെത്തി.

ഡോഗ് സ്ക്വാഡുമെത്തിയതോടെ പെട്ടി പരിശോധിച്ചു. മെട്രോ ട്രേയിന്‍ സര്‍വീസിന് തടസമുണ്ടായില്ലെങ്കിലും സ്ഥലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ് വിശദമായ പരിശോധന നടത്തി. ഗ്ളാസ് ഒട്ടിക്കുന്ന പശ നിറച്ച കാനുകളാണ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയതോടെയാണ് അപകടമില്ലെന്ന് ഉറപ്പിച്ചത്. ഇതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായതും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...