വിദ്യാര്‍ഥി മുങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് മാതാപിതാക്കള്‍

karamanadeath-03
SHARE

തിരുവനന്തപുരം കരമനയാറ്റില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍. പരീക്ഷാപ്പേടി മൂലമുള്ള ആത്മഹത്യയെന്ന പൊലീസ് നിഗമനം ബന്ധുക്കള്‍ തള്ളി. ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടിത്തില്‍ വ്യക്തമായെന്നാണ് പൊലീസിന്റെ വിശദീകരണം. 

കരമന നെടുങ്കണ്ടം സ്വദേശിയും പ്ളസ് വണ്‍ വിദ്യാര്‍ഥിയുമായ അഭിജിത്തിനെ ഞായാറാഴ്ച വൈകിട്ട് കാണാതായിരുന്നു. പിറ്റേദിവസം വൈകിട്ട് കരമനയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷയിലുള്ള ഭയംമൂലം വീട്ടില്‍ നിന്ന് ഒളിച്ചുപോയ ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത് വീട്ടുകാര്‍ പൂര്‍ണമായും തള്ളിക്കളയുന്നു.

വീട്ടില്‍ നിന്ന് ടീ ഷര്‍ട്ടും ബര്‍മൂഡയും ധരിച്ചാണ് ഇറങ്ങിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായെങ്കിലും മൃതദേഹം ലഭിച്ചപ്പോള്‍ പൂര്‍ണ നഗ്നനായിരുന്നു. ഇതാണ് ദുരൂഹതയുടെ മറ്റൊരു കാരണം. ഗൗരവമായ അന്വേഷണം വേണമെന്ന് ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൃതദേഹം കണ്ട ഭാഗത്തേക്ക് അഭിജിത്ത് ഒറ്റയ്ക്ക് നടന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയെന്ന് വ്യക്തമാക്കുന്നുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വസ്ത്രങ്ങള്‍ എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമില്ല. ആറിന്റെ പരിസരങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...