എസ്ഐയുടെ കാർകടത്തി; കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി കോട്ടയത്ത് അറസ്റ്റില്‍

kottayam-arrest-3
SHARE

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി തൊപ്പി റഫീഖിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ കടത്തിയ കേസിലാണ് അറസ്റ്റ്. കോട്ടയത്ത് റിട്ടയേഡ് എസ്ഐ യുടെ കാർ കടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അറുപതോളം പേർ കൊല്ലപ്പെട്ട കോയമ്പത്തൂർ സ്ഫോടനത്തിനുപയോഗിച്ച സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നത് റഫീഖിന്റെ വീട്ടിലായിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷവും റഫീഖ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹകരിച്ചെന്ന് പൊലീസ് പറയുന്നു. ഇതിന്‍റെ ഭാഗമായി വാഹനം കടത്തിയ കേസിലാണ് കോട്ടയം വെസ്റ്റ് പോലീസ് റഫീഖിനെ പിടികൂടിയത്.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചോളം വാഹനങ്ങൾ ഇയാൾ തമിഴ്നാട്ടിലേക്ക് കടത്തിയതായാണ് വിവരം. ഇത് മറിച്ചുവിറ്റ് ശേഷം പണം സ്വരൂപിക്കുകയായിരുന്നു. റഫീഖിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളെ അറിയിച്ചിട്ടുണ്ട്. റഫീഖിനെ നാളെ കോടതിയിൽ ഹാജരാക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...