റവന്യു ഇന്റലിജന്‍സിനെ ആക്രമിച്ച് സ്വര്‍ണക്കടത്തുകാരെ മോചിപ്പിച്ചു; വിമാനത്താവളത്തില്‍ ഗുണ്ടാ ആക്രമണം

chennai-airport-2
SHARE

ചെന്നൈ വിമാനത്താളത്തിലെ റവന്യു ഇന്റലിജന്‍സ് വിഭാഗത്തെ ആക്രമിച്ചു കീഴ്പെടുത്തി സ്വര്‍ണക്കടത്തുകാരെ മോചിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് കേന്ദ്ര വ്യവസായ സുരക്ഷ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ഗുണ്ടാ ആക്രമണമാണുണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ മറികടന്ന് റവന്യു ഇന്റലിജൻസ് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയതാണ് കള്ളക്കടത്ത് സംഘത്തെ ചൊടിപ്പിച്ചത്. സംഭവത്തില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു ഡി.ആര്‍.ഐക്കു വിവരംലഭിച്ചു.

ചെന്നൈ രാജ്യാന്തര വിമാനത്താളം സ്വര്‍ണക്കടത്തുകാരുടെ പറുദീസയാകുന്നുവെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്വര്ണ‍വും വിലപിടിപ്പുള്ള സാധനങ്ങളും കള്ളക്കടത്ത് നടത്തുന്ന സംഘങ്ങള്‍ വിമാനത്താളത്തിലെയും മറ്റുമുള്ള   ജീവനക്കാരെ ആക്രമിക്കുന്നത് അപൂര്‍വമാണ്. ബുധനാഴ്ച മലേഷ്യ, കൊളമ്പോ, ദുബൈ എന്നിവടങ്ങളില്‍ നിന്ന് വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് 12.69 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. 

കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു ഇന്റലിജന്‍സ് വിഭാഗം  നടത്തിയ പരിശോധനയിലായിരുന്നു 5.44 കോടി രൂപ വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണം പിടിച്ചത്. ക്യാരിയര്‍മാരായ 19 യാത്രക്കാരെ  കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താളത്തില്‍ വിവിധ മേഖലകളില്‍ വിശദമായ പരിശോധനയും ഡി.ആര്‍.ഐ  നടത്തി.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിടിയിലായ യാത്രക്കാരുമായി ഓഫീസിലേക്കു മടങ്ങുന്നതിനായി അറൈവല്‍  ഹാളിനു പുറത്തെത്തിയപ്പോഴാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

അസഭ്യം പറഞ്ഞു അന്‍പതിനടുത്തു  വരുന്ന ആള്‍ക്കൂട്ടം ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ തടയാന്‍  ശ്രമിച്ചു. ഇതു ചെറുത്തതോടെ ചെറിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഈ സമയം  ക്യാരിയര്‍മാരായ 19 പേെരയും സംഘം രക്ഷപെടുത്തി കൊണ്ടുപോയി. കേന്ദ്ര വ്യവസായ സുരക്ഷ സേനയുടെ കാവല്‍ ഉള്ള സ്ഥലത്തായിരുന്നു ആക്രമണം . തൊട്ടുപിറകെ  സംഭവത്തില്‍ രണ്ടു എയര്‍ കസ്റ്റംസ് ജീവനക്കാരുടെ പങ്കിനെ കുറിച്ചു അന്വേഷണം തുടങ്ങിയതായി ഡി.ആര്‍.ഐ പത്രകുറിപ്പിറക്കി. 

കസ്റ്റംസ്  ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നുവെന്ന് സ്ഥിരീകരിച്ചു.നേരത്തെ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ടാക്സ് അസിസ്റ്റന്റിന്റെ കൊളത്തൂരിലെ വീട്ടിലും ഓഫീസിലും ഡി.ആര്‍.ഐ റെയ്ഡ് നടത്തി.  നടപടികള്‍ ശക്തമാക്കിയതോടെ ഇന്നലെ വൈകീട്ട് രക്ഷപെട്ട 19 പേരില്‍ 13 േപര്‍ ഡി.ആര്‍.ഐ ഓഫീസില്‍ കീഴടങ്ങി. അതീവ സുരക്ഷ മേഖലയായ വിമാനത്താവളത്തില്‍ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...