കരുനാഗപ്പള്ളിയില്‍ വന്‍മോഷണം; വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നു

karunagappally
SHARE

കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍മോഷണം. പുത്തൻതെരുവില്‍ വീട് കുത്തിത്തുറന്ന് നാല്‍പത്തിയഞ്ച് പവൻ സ്വര്‍ണവും പണവും കവര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കരുനാഗപ്പള്ളി പുത്തൻതെരുവിലുള്ള റഷീദ് കുട്ടിയുടെ വീട്ടിലായിരുന്നു മോഷണം. മുൻ വാതില്‍ കമ്പിപ്പാരകൊണ്ട് തകര്‍ത്താണ് കള്ളന്‍മാര്‍ അകത്തു കടന്നത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 45 പവൻ സ്വര്‍ണവും 70,000 രൂപയും നഷ്ടമായി. മോഷണ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല.

പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ മോഷണ ശ്രമവും നടന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...