വീട്ടില്‍ കയറി ആറംഗംസംഘത്തിന്റെ അതിക്രമം; യുവാവിനു മേൽ മർദനം

salafia-attack
SHARE

മലപ്പുറം നിലമ്പൂര്‍ അത്തിക്കാട് ആറംഗസംഘം വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു. മുന്‍ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. അത്തിപ്പറ്റ കോളനിയിലെ മുജീബിനാണ് മര്‍ദനമേറ്റത്. വീടിന്റെ മതില്‍ ചാടി കടന്നെത്തിയ ആറംഗസംഘമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആയുധങ്ങള്‍ ഉപയോഗിച്ചും ആക്രമിച്ചു. ദേഹത്ത് ചതവും  ആയുധമുപയോഗിച്ച് വരച്ചതിന്റെ പാടുകളുമുണ്ട്. കോളനിയെ മുന്‍പ് നിയന്ത്രിച്ചിരുന്ന സുബൈര്‍ മങ്കടക്കുളള വൈരാഗ്യമാണ്  ആക്രമണത്തിന് കാരണമെന്ന് മുജീബ് പറയുന്നു. 

നേരിട്ടു പരിചയമുളളവരാണ് ആക്രമണം നടത്തിയത്. രണ്ടു കൊല്ലം സ്വദേശികളും ഒരു തിരുവനന്തപുരത്തുകാരനു പൊന്നാനിക്കാരനുമക്കമുളളവരാണ് ആക്രമിക്കാനെത്തിയ സംഘത്തിലുളളത്. മുജീബ്നി ലമ്പൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...