കല്ല്യാണത്തലേന്ന് മുങ്ങിയ വരനെ 3 കൊല്ലത്തിനു ശേഷം പൊലീസ് പൊക്കി

kerala-wedding--5
SHARE

കല്ല്യാണത്തലേന്ന് രാത്രി മുങ്ങിയ വരനെ 3 കൊല്ലത്തിനു ശേഷം നെടുങ്കണ്ട‌ത്തു നിന്നു പൊലീസ് പൊക്കി. ഉദയത്തുംവാതിൽ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം ഇരുവീട്ടുകാരുടെയും അറിവോടെ നിശ്ചയിച്ചിരുന്നത് 2017ലായിലുന്നു. കല്ല്യാണപ്പന്തലും സദ്യയും എല്ലാം ഒരുക്കിയതിനു ശേഷമാണ് വരൻ മുങ്ങിയ വിവരം അറിയുന്നത്.

വധുവിന്റെ വീട്ടുകാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്ത് കണ്ടെത്തിയത്. വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാൾ പറഞ്ഞു. കോടതി ജാമ്യം അനുവദിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...