പുല്ലുകുളങ്ങരയിൽ ജ്വല്ലറിമോഷണം; അന്വേഷണം

gold-theft
SHARE

ആലപ്പുഴ പുല്ലുകുളങ്ങരയിൽ ജ്വല്ലറിയിൽ മോഷണം. പന്ത്രണ്ടര പവന്റെ സ്വർണവും മൂന്നുലക്ഷത്തോളം രൂപയുമാണ് കള്ളൻ അപഹരിച്ചത്. വീടിനോട് ചേർന്നുള്ള കടയിലാണ് മോഷണം നടന്നത്. പുല്ലുകുളങ്ങര ക്ഷേത്രത്തിന് മുന്നിലുള്ള ബീനാ ജ്യൂവലേഴ്സിലാണ് മോഷണം നടന്നത്. ഉടമയുടെ വീടിന്റെ മുൻഭാഗത്തെ ഒരു ഭിത്തിക്ക് അപ്പുറത്താണ് ജ്വല്ലറി. വീടിനകത്തു നിന്ന് ഈ ഭിത്തി തുരന്നാണ് മോഷ്ടാവ് ജ്വല്ലറിയിൽ കടന്നത്. അടുക്കള ഭാഗത്തെ ഇരുമ്പുമറ തകർത്തും കതക് പൊളിച്ചുമാണ് കള്ളൻ അകത്തു കയറിയത്. കഴിഞ്ഞ ഇരുപതു ദിവസമായി വീട്ടുകാർ ഇവിടെ ഇല്ലായിരുന്നു. ഈ സമയം തിരഞ്ഞെടുത്താണ് മോഷണം

വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. കനകക്കുന്ന് പോലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...