പഴക്കടയുടമക്കുനേരെ ആസിഡാക്രമണം; രണ്ടു കണ്ണിനും ഗുരുതര പരുക്ക്

acid-attack
SHARE

കൊല്ലം അഞ്ചല്‍ മുക്കടയില്‍ പഴക്കടയുടമക്കുനേരെ ആസിഡാക്രമണം. രണ്ടു കണ്ണിനും ഗുരുതരമായി പരുക്കേറ്റ ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ ഭാര്യയുടെ വീട്ടുകാരാണെന്നാണ് ഉസ്മാന്റെ മൊഴി.

വൈകിട്ട് നാലുമണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ഭാര്യയ്ക്കൊപ്പം കടയ്ക്കുള്ളിലിരുന്ന ഉസ്മാന്റെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ 

ഭാര്യയുടെ പിതാവും ബന്ധുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് ഉസ്മാന്റെ മൊഴി. ഇവര്‍ക്കെതിരെ മുന്‍പ് പലതവണ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയുമെടുത്തിലെന്ന് ആരോപിച്ചു. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണിനുള്ളില്‍ ആസിഡ് വീണിട്ടുള്ളതിനാല്‍  ഉസ്മാനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...