ഇളമ്പല്‍ യുപി സ്കൂള്‍ ആക്രമിച്ചത് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘം

ascool-attack
SHARE

കൊല്ലം ഇളമ്പല്‍ യുപി സ്കൂള്‍ തകര്‍ത്തത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരടങ്ങുന്ന സംഘം. സ്കൂള്‍ മൈതാനത്ത് കളിക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ജുവനൈല്‍ കോടതി കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

ഈ മാസം ഒന്‍പതാം തീയതിയായിരുന്നു ഇളമ്പല്‍ സര്‍ക്കാര്‍ യുപി സ്കൂള്‍ ആക്രമിക്കപെട്ടത്. ജനലും വാതിലുമില്ലാത്ത ക്ലാസ് മുറികളിലെ ഡെസ്കും ബെഞ്ചും ബോര്‍ഡുമെല്ലാം തകര്‍ത്തു. കുട്ടികളുടെ അസൈന്‍മെന്റ് പേപ്പറുകള്‍ വലിച്ചു കീറി. കുടിവെള്ള ടാപ്പുകള്‍ അടിച്ചുപൊട്ടിച്ചിട്ടും അരിശം തീരാത്തവര്‍ കിണറ്റില്‍ മാലിന്യം തള്ളി. റൂറല്‍ എസ്പി ഹരിശങ്കര്‍ നേരിട്ടായിരുന്നു അന്വേഷണം. പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും അസ്വഭാവികമായ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്കൂളിനോട് ചേര്‍ന്നുള്ള മൈതാനത്ത് സ്ഥിരമായി കളിക്കുന്നവരിലേക്ക് അന്വേഷണം നീണ്ടത്. സ്കൂള്‍ സമയം കഴിഞ്ഞ് കുടിവെള്ള പൈപ്പുകള്‍ അധ്യാപകര്‍ പൂട്ടിപോകുന്നതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് മൊഴി. പിടിയിലായ ഒരു വിദ്യാര്‍ഥിയുടെ സഹോദരനെ സ്കൂളില്‍ നിന്നു മുന്‍പ് പുറത്താക്കിയതും ഒരു കാരണമാണ്. താക്കീത് തല്‍കിയ ശേഷം മൂന്നുപേരെയും ജുവനൈല്‍ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. അറസ്റ്റിലായ ഒരാള്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...