യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെബ്ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍‍

arrest
SHARE

യാത്രക്കാരിയെ കാറിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് വെബ്ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ആന്ധ്രാ സ്വദേശി റാം മോഹനാണ് പിടിയിലായത്. ബെംഗളൂരുവില്‍ വെബ്ടാക്സി ഡ്രൈവറായ ഇയാള്‍ കഴി‍ഞ്ഞ ദിവസമാണ് ടെക്കിയുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  

ബെംഗളൂരു കെ ആര്‍ പുരത്തു നിന്നും ടി സി പാളയയിലേയ്ക്കാണ് യുവതി വെബ്ടാക്സി ബുക്ക് ചെയ്തത്.  ടി സി പാളയയില്‍ എത്താറായപ്പോള്‍ റാം മോഹന്‍ സീറ്റ് പിന്നിലേയ്ക്കാക്കുകയും യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതോടെ വസ്ത്രങ്ങള്‍ മാറ്റാനും ഇയാള്‍ ശ്രമം നടത്തി. ഡോര്‍ തുറന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതോടെ റാം മോഹന്‍ ഡോര്‍ ലോക്ക് ചെയ്തശേഷം അതിവേഗം കാര്‍ ഒാടിച്ചു പോവുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ വെറുതെ വിടില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പരാതി നല്‍കില്ലെന്ന് ഉറപ്പുനല്‍കി അനുനയിപ്പിച്ച ശേഷം യുവതി കാറില്‍ നിന്നിറങ്ങി രക്ഷപെടുകയായിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതി കെ ആര്‍ പുരം പൊലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ പോയ റാം മോഹന്‍ മൊൈബല്‍ ഫോണും സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഒടുവില്‍  ജന്മനാടായ ആന്ധ്രാപ്രദേശിലെ ഹിന്ദ്പൂരില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ബെംഗളൂരു നഗരത്തില്‍ വെബ് ടാക്സികളില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...