പ്രണയത്തിന്റെ തുടക്കം ഫെയ്സ്ബുക്കിൽ; ഒടുക്കവും; അരുംകൊല

saranya-kid-murder1
SHARE

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന വിയാൻ എന്ന ഒന്നര വയസ്സുകാരനെ കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (22) അറസ്റ്റിൽ. ശരണ്യയെയും ഭർത്താവ് പ്രണവിനെയും 2 ദിവസം തുടർച്ചയായി ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.

ഫെയ്സ്ബുക് വഴിയാണു ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ കുടുംബങ്ങൾ എതിർത്തു. എങ്കിലും വിവാഹം കഴിച്ചു. ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂർത്തിയായി ദിവസങ്ങൾക്കുള്ളിലായിരുന്നു വിവാഹം. എന്നാൽ വിവാഹശേഷമുള്ള ജീവിതത്തിൽ പ്രണയമുണ്ടായില്ല. സ്വന്തം വീട്ടിൽ തന്നെയായിരുന്നു ശരണ്യ അധികനാളും.

ഭാര്യ ഗർഭിണിയായ ഉടൻ പ്രണവ് ജോലിക്കായി ഗൾഫിലേക്കു പോയി.  ഒരു വർഷത്തിനുശേഷമാണു തിരിച്ചെത്തിയത്. അപ്പോഴേക്കും ശരണ്യ സ്വന്തം വീട്ടിൽ താമസമാക്കിയിരുന്നു. പിന്നീടു പ്രവീൺ വല്ലപ്പോഴും വന്നുപോകും. ചെലവിനു കൊടുക്കുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ആഴ്ചയിൽ 3000 രൂപ വച്ചുകൊടുക്കാമെന്നു ധാരണയുണ്ടാക്കിയെങ്കിലും പാലിക്കപ്പെട്ടില്ല. അതിനിടയിലാണു ശരണ്യ പ്രണവിന്റെ സുഹൃത്തുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പത്തിലും ദൂതനായതു ഫെയ്സ്ബുക് തന്നെ

MORE IN Kuttapathram
SHOW MORE
Loading...
Loading...