കുളിമുറിയിൽ വച്ച് തല വെട്ടിമാറ്റി: അവയവങ്ങളും നീക്കി; ‘ദൃശ്യം’ റീമേക്ക് പലകുറി കണ്ടു

murder2
SHARE

തമിഴ്നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടിമാറ്റി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. ശരീരത്തിലെ ആന്തരികാവയവങ്ങൾ പോലും മുറിച്ചു മാറ്റിയ ശേഷമാണു 3 ചാക്കുകളിലായി രണ്ടു പൊട്ടക്കിണറ്റിലും ആറ്റിലും തള്ളിയത്. ഞായറാഴ്ച രാത്രിയിലാണു തലയും കൈകാലുകളും വെട്ടി മാറ്റിയ ഉടൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വൈഗയിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ കണ്ടെത്തിയത്. 

പാലിൽ ഉറക്കഗുളിക കലർത്തി നൽകിയശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ സെൽവി പൊലീസിനോടു പറഞ്ഞു. ലഹരിമരുന്നിന് അടിമപ്പെട്ട മകന്റെ ശല്യം സഹിക്കാനാകാതെയാണു കൊല നടത്തിയതെന്ന് അറസ്റ്റിലായ അമ്മയുടെ മൊഴി. കമ്പം നാട്ടുക്കൽത്തെരുവിൽ വിഘ്നേശ്വരൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മ സെൽവി (49), സഹോദരൻ വിജയഭാരത്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തല കെകെ പെട്ടി റോഡിൽ ഒരു പൊട്ടക്കിണറ്റിലും കൈകാലുകൾ കമ്പത്ത് നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള കിണറ്റിലുമാണ് ഉപേക്ഷിച്ചത്.. എൻജിനീയറിങ് ബിരുദധാരിയായ വിഘ്നേശ്വരൻ ലഹരിമരുന്നിന് അടിമയായതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ചിരുന്നു. കോയമ്പത്തൂരിൽ താമസമാക്കിയിരുന്ന വിഘ്നേശരൻ, വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപാണു നാട്ടിൽ എത്തിയത്. 

ദൃശ്യം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’, കൊല നടത്തുന്നതിനു മുൻപു പല തവണ കണ്ടിരുന്നതായി വിജയഭാരത് പൊലീസിനു മൊഴി നൽകി.കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...